യുവാവിനെ ഭീഷണിപ്പെടുത്തി കാര്‍ കവര്‍ന്നു, സൈജു തങ്കച്ചന്‍ അറസ്റ്റില്‍

saiju

ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന പേരില്‍ യുവാവിനെ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കാര്‍ കവര്‍ന്നുവെന്ന പരാതിയില്‍ നിരവധി കേസുകളിലെ പ്രതിയായ സൈജു തങ്കച്ചന്‍ അറസ്റ്റില്‍
2021 ല്‍ മോഡലുകളായ രണ്ട് യുവതികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സൈജു തങ്കച്ചന്‍.
കൊച്ചിയിലെ ഡ്രീം ലാന്‍ഡ് വ്യൂ എന്ന ഹോട്ടലിലേക്ക് അഭിനന്ദ് എന്നയാളെ വിളിച്ചുവരുത്തി സൈജുവും സുഹൃത്ത് റെയ്‌സ്, റെയ്‌സിന്റെ ഭാര്യ റെമീസ് എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും കാര്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു എന്ന കേസിലാണ് നടപടി.
 

Tags