ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
Dec 8, 2024, 20:00 IST


ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കാഞ്ചീപുരം മാമ്പക്കം മേടവാക്കം യൂണിറ്റി എൻക്ലൈവിൽ എ സുബ്രഹ്മണ്യം (62) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലരയോടെ എരുമേലി - സന്നിധാനം കാനനപാതയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഴുതക്കടവ് ഇഎംഎസിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കാളകെട്ടി ഡിസ്പെൻസറിയിലും എരുമേലി സിഎച്ച്സിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല