ശബരിമല തീർത്ഥാടകന് പാമ്പ് കടിയേറ്റു
Dec 11, 2024, 23:04 IST
ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകന് പാമ്പ് കടിയേറ്റു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ (30) നാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിൽ പമ്പ കരിക്ക് വില്പന കേന്ദ്രത്തിന് സമീപം വച്ച് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് ഇയാളുടെ ഇടതുകാലിന് പാമ്പ് കടിയേറ്റത്. ഇയാളെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിൽ പ്രവേശിപ്പിച്ചു.