ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്‌തരെയാണ് ഇതുവഴി ദര്‍ശനത്തിന് അനുവദിക്കുക.
തിരുവനന്തപുരം:ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ഭക്‌തര്‍ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കും.വെർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്‌ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളുമുണ്ടാകും.
tRootC1469263">ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്‌തരെയാണ് ഇതുവഴി ദര്‍ശനത്തിന് അനുവദിക്കുക.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകുക.
തീര്‍ഥാടകര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞവര്‍ഷം നാലു ജില്ലകളില്‍ നടക്കുന്ന അപകടമരണങ്ങള്‍ക്കു മാത്രമായിരുന്നു. ഇത്തവണ മുതല്‍ ശബരിമല യാത്രാമധ്യേ കേരളത്തില്‍ എവിടെവച്ച് അപകടമുണ്ടായാലും അഞ്ചുലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ ഇതു വ്യാപിപ്പിച്ചിട്ടുണ്ട്.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.
.jpg)

