ശബരിമലയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച 1563 പേർക്കെതിരെ എക്സ്സൈസ് നടപടി


ശബരിമല : ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം ,പമ്പ ,നിലയ്ക്കൽ ,തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ് ,മോട്ടോർവാഹനം ,വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത് .
പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിച്ചത്തിനും വില്പന നടത്തിയതിനും കുറ്റക്കാരിൽ നിന്നും 3,12,600 രൂപ പിഴ ഈടാക്കിയതായും മണ്ഡലകാലം മുഴുവൻ കർശന പരിശോധന തുടരുമെന്നും എക്സ്സൈസ് അസ്സിസ്റ്റന്റ് കമ്മീഷ്ണർ എച്ച് .നുറുദീൻ അറിയിച്ചു .നിരോധിത വസ്തുക്കൾ കണ്ടെത്താൻ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ളത് .