വീണ്ടും അപകടം, ഓടിക്കൊണ്ടിരിക്കുന്ന വാന്‍ കത്തിനശിച്ചു

Van fire

തൃശൂര്‍: മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാന്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിള്‍ ഓപ്പറേറ്റര്‍  അന്തിക്കാടന്‍ ലിന്‍സന്റെ വാനാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനത്തിന്റെ പുറകില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാന്‍ നിര്‍ത്തി ലിന്‍സന്‍ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. പുതുക്കാട് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. അടുത്തകാലത്തായി ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags