കണ്ണൂർ പന്നേൻ പാറയിൽ ട്രെയിനിന് അടിയിൽ കിടന്ന് രക്ഷപ്പെട്ട മധ്യവയസ്ക്കനെതിരെ ആർ.പി.എഫ് കേസെടുത്തു

RPF files case against middle-aged man who escaped by lying under train at Kannur Pannen Para
RPF files case against middle-aged man who escaped by lying under train at Kannur Pannen Para

കണ്ണൂർ : കണ്ണൂർ പന്നേൻ പാറയിൽ ട്രെയിനിന് അടിയിൽ കിടന്ന സംഭവത്തിൽ മധ്യവയസ്കനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു. പന്നേൻ പാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

Who miraculously escaped being hit by a train in Kannur? The Railway Police has started an investigation

അനധികൃത വായി റെയിൽവെ പാളത്തിലൂടെ നടന്ന കുറ്റത്തിന് ജാമ്യം ലഭിക്കാവുന്ന കേസാണെടുത്തത്. താൻ എന്നും പാളത്തിലൂടെയാണ് നടന്നു വരുന്നതെന്നും ട്രെയിൻ പെട്ടെന്ന് കണ്ട പരിഭ്രമത്തിൽ പാളത്തിൽ കിടക്കുകയായിരുന്നുവെന്നാണ് പവിത്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

പവിത്രൻ രക്ഷപ്പെടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവെ സംരക്ഷണസേന അന്വേഷണമാരംഭിച്ചത്.

Tags