മുൻ മന്ത്രിയുടെ വീട്ടിൽ വൻ കവർച്ച ; 50 പവനുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
Mon, 9 May 2022

കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.