പൊന്നാനിയില്‍ പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച ; മൂന്നു പേര്‍ അറസ്റ്റില്‍

arrest
arrest

പൊന്നാനി സ്വദേശികളായ സുഹൈല്‍, നാസര്‍ എന്നിവരും പാലക്കാട് സ്വദേശി മനോജുമാണ് അറസ്റ്റിലായത്.

പൊന്നാനിയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍. പൊന്നാനി സ്വദേശികളായ സുഹൈല്‍, നാസര്‍ എന്നിവരും പാലക്കാട് സ്വദേശി മനോജുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രില്‍ 13നാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. അതേസമയം പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സ്വര്‍ണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം നഷ്ടമായിരുന്നു. രാജീവും കുടുംബവും വിദേശത്താണ് താമസം. വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കി വീട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 

Tags