പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവ്

vadakkekkara

വടക്കേക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷത്തെ കഠിന തടവും രണ്ടര ലക്ഷം രൂപയും ശിക്ഷ. പറവൂർ ചെറിയ പല്ലംതുരുത്ത് ഭാഗത്ത് നെടിയാറ വീട്ടിൽ സഞ്ജയ് ( 23 ) നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽക്കോടതി ജഡ്ജി ഷിബു ഡാനിയൽ ശിക്ഷ വിധിച്ചത്.

വടക്കേക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. 2020 ൽ ആണ് സംഭവം നടന്നത്. ലഹരി വസ്തുക്കൾ ബലമായി നൽകിയാണ് പീഢനത്തിനിരയാക്കിയത്. എസ്.എച്ച്. ഒ ആയിരുന്ന എം.കെ മുരളിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ രാജേഷും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജി യമുന ഹാജരായി.

Tags