സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി; ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ips

സംസ്ഥാനത്ത് വിവിധ  ഐ.പി.എസ് ഉദ്യോഗസ്ഥർക്ക്  സ്ഥലം മാറ്റം.  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ‍ർ സി എച്ച് നാഗരാജുവിനെ മാറ്റി. പകരം ജി സ്പർജൻകുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല നൽകി. സി.എച്ച്. നാഗരാജുവിനെ പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനും എം.ഡിയുമാക്കി മാറ്റിനിയമിച്ചു. സഞ്ജീവ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയാകും.

തൃശ്ശൂർ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ അങ്കിത് അശോകൻ ഇൻ്റലിജൻസ് എസ്പിയും സതീഷ് ബിനോ പോലീസ് ആസ്ഥാനത്ത് ഡിഐജിയുമാകും. തിരുവനന്തപുരം കമ്മിഷണർ. പി. പ്രകാശ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയാവും. നിലവിൽ മനുഷ്യാവകാശ കമ്മിഷനിൽ ഐ.ജിയാണ് അദ്ദേഹം.

കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് കോപ്പറേഷൻ ചെയർമാനും എം.ഡിയുമായ സഞ്ജീബ് കുമാർ പട്‌ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിൽ ഡി.ജി.പിയായി നിയമിച്ചു. ദക്ഷിണമേഖല ഐ.ജി. ജി. സ്പർജൻ കുമാറിന് തിരുവനന്തപുരം ജില്ലാ കമ്മിഷണറുടെ അധിക ചുമതലയാണ് നൽകിയിട്ടുള്ളത്.

Tags