ഇടുക്കിയിൽ ഏലത്തിന്റെ പുതിയ രണ്ടിനങ്ങൾ കണ്ടെത്തി ഗവേഷകസംഘം


കോഴിക്കോട്: ഇടുക്കിയിൽ ഏലത്തിന്റെ വർഗ്ഗീകരണ പഠനത്തിനിടെ, പുതിയ രണ്ട് ഏലയിനങ്ങളെ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് അന്താരാഷ്ട്ര സസ്യശാസ്ത്രസംഘം കണ്ടെത്തി. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ.മാമിയിൽ സാബു ഉൾപ്പെട്ട ഏഴംഗ സംഘമാണ് പഠനം നടത്തിയത്.
എലിറ്റേറിയ ഫേസിഫെറ (Elettaria facifera), എലിറ്റേറിയ ടൂലിപ്പിഫെറ (Elettaria tulipifera) എന്നിവയാണ് പുതിയതായി കണ്ടെത്തിയ സ്പീഷീസുകൾ. തെക്കൻ കേരളത്തിലും ശ്രീലങ്കയിലും വളരുന്ന ഗ്രീൻ ഏലത്തിന്റെ (എലിറ്റേറിയ കാർഡമം) വിഭാഗത്തിൽ പെട്ട രണ്ട് വന്യയിനങ്ങളെയാണ് പുതിയതായി തിരിച്ചറിഞ്ഞതെന്ന് 'ടാക്‌സോൺ' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വകുപ്പിന്റെ മുൻമേധാവിയും പ്രൊഫസറുമായ ഡോ.സാബുവും, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജന ലിയോങ്-സ്‌കോർനിക്കോവയുമാണ് വർഗ്ഗീകരണ പഠനത്തിനിടെ, രണ്ട് പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞ് വിശദീകരിച്ചത്.
പ്രസിദ്ധമായ ട്യൂലിപ് പൂക്കളുടെ ആകൃതിയിൽ പൂവുള്ളതാണ് പുതിയ ഇനങ്ങളിൽ ഒന്ന്. അതിനാൽ അതിന് എലിറ്റേറിയ ടൂലിപ്പിഫെറ എന്ന് ഗവേഷകർ പേരിട്ടു. 'മൂന്നാറിൽ നിന്നാണ് ഈ പുതിയയിനത്തെ കണ്ടെത്തിയത്. എന്നാൽ, എലിറ്റേറിയ ഫേസിഫെറ തേക്കടി പ്രദേശത്താണ് വളരുന്നതായി കണ്ടത്', ഡോ.സാബു 'മാതൃഭൂമി ഓൺലൈനോ'ട് പറഞ്ഞു.
തേക്കടിയിൽ പെരിയാർ കടുവാസങ്കേതത്തിൽ രണ്ടിടത്ത് ഫേസിഫെറ വളരുന്നതായി കണ്ടെത്തി. ശാസ്ത്രലോകം ഇപ്പോഴാണ് തിരിച്ചറിയുന്നതെങ്കിലും, പ്രദേശത്തെ ഗോത്രവിഭാഗമായ മന്നാൻമാർക്ക് ഈ ഏലയിനത്തെപ്പറ്റി മുമ്പേ അറിവുണ്ട്. അവയുടെ വാപിളർന്ന മാതിരിയുള്ള കായകളെ ഉദ്ദേശിച്ച് 'വായീനോക്കി ഏലം' എന്നാണ് അവയെ മന്നാൻമാർ വിളിക്കുന്നത്!

ഗ്രീൻ കാർഡമം എന്ന് വിളിക്കുന്ന ഏലം 'സുഗന്ധവ്യജ്ഞനങ്ങളിലെ റാണി'യെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം ഗ്രീൻ ഏലം വിളയുന്നത്, തെക്കൻ കേരളത്തിലെ ഏലമല മേഖലയിലാണ്. പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞതും ഈ മേഖലയിൽ നിന്നാണ്.
Tags

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം;അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്സിറ്റി
നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻ