കേരള കേന്ദ്ര സര്‍വകലാശാല; റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവുകള്‍

apply now
apply now

കാസര്‍കോട്  : കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ ഐസിഎസ്എസ്ആര്‍ സ്പോണ്‍സേര്‍ഡ് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ്- ഒരു ഒഴിവ്. യോഗ്യത- സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്, എംഫില്‍, പിഎച്ച്ഡി. മലയാളമോ തമിഴോ അറിയണം.

tRootC1469263">

 ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍- മൂന്ന് ഒഴിവുകള്‍. യോഗ്യത- സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. മലയാളമോ തമിഴോ അറിയണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30നകം സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0484 2428818.

Tags