'കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടു എന്ന തോന്നൽ ദിലീപിനുണ്ടായാൽ എന്താണ് തെറ്റ്',പൊലീസുകാര്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടല്ലോ : രഞ്ജി പണിക്കർ

'What's wrong with Dileep feeling like he was punished even though he wasn't guilty?' There have been incidents where police have fabricated evidence: Renji Panicker
'What's wrong with Dileep feeling like he was punished even though he wasn't guilty?' There have been incidents where police have fabricated evidence: Renji Panicker

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. കോടതി വിധി വായിച്ചിട്ടില്ലെന്നും ദിലീപ് കുറ്റവാളിയല്ല എന്നാണ് കോടതി പറഞ്ഞതെന്നും രഞ്ജി പണിക്കർ പറഞ്ഞു.  രാജ്യത്ത് പൊലീസുകാര്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടല്ലോ.' രഞ്ജി പണിക്കര്‍ വ്യക്തമാക്കി.'വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഡാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങളും കേട്ടതാണല്ലോ. കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടു എന്ന തോന്നല്‍ ദിലീപിനുണ്ടായാല്‍ എന്താണ് തെറ്റ്.

tRootC1469263">

'മാധ്യമങ്ങള്‍ക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ. മാധ്യമങ്ങള്‍ക്കും കൃത്യമായ അജണ്ടയുണ്ട്. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാന്‍ അവര്‍ എന്തും ചെയ്യും. സംഭവത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
 

Tags