അമ്മയുടെ കുടുംബ സംഗമത്തിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ മതസംഘടനയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ എതിര്‍ത്തതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് അന്‍സിബ
ഇന്ന് ഒരു മതം കയറ്റിയാല്‍ നാളെ മറ്റ് മത ചിഹ്നങ്ങളും ഉള്‍പ്പെടുത്തേണ്ടിവരും.
താരസംഘടന 'അമ്മ'യില്‍ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് നടി അന്‍സിബ ഹസന്‍. താന്‍ ആര്‍ക്ക് എതിരെയും ഗൂഢാലോചന നടത്തിയിട്ടില്ല. അമ്മയുടെ കുടുംബ സംഗമത്തിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒരു മതസംഘടന എറ്റെടുക്കാമെന്ന് പറഞ്ഞപ്പോള്‍ തന്റെ ധാര്‍മികത കാരണം അത് നടക്കില്ലെന്ന് പറഞ്ഞു. മതസംഘടനയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ എതിര്‍ത്തതാണ് പ്രശ്‌നത്തിന് കാരണമായതെന്നും അന്‍സിബ പറഞ്ഞു.
32 വര്‍ഷമായി അമ്മയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇന്ന് ഒരു മതം കയറ്റിയാല്‍ നാളെ മറ്റ് മത ചിഹ്നങ്ങളും ഉള്‍പ്പെടുത്തേണ്ടിവരും. അതുകൊണ്ടാണ് അതിനെ എതിര്‍ത്തത്. ഇത് കലാകാരന്മാരുടെ സംഘടനയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദി ആക്കിയെന്നും അന്‍സിബ പറഞ്ഞു.
ഈ പരാതിയില്‍ അമ്മയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.. അതിജീവിതമാരെ സംരക്ഷിക്കാന്‍ അമ്മക്ക് ആവില്ല. നിലവിലെ നേതൃത്വത്തില്‍ നിന്ന് നീതി കിട്ടില്ല. സ്ത്രീ വന്നത് കൊണ്ട് മാത്രം ഒരു മാറ്റവും വരില്ല. അമ്മയിലുള്ളവര്‍ പ്രതികാര ബുദ്ധിയുള്ളവരാണെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും അന്‍സിബ പറഞ്ഞു. അതിജീവിതയെ തിരിച്ചുകൊണ്ടുവരും എന്ന വാക്ക് പ്രസിഡന്റ് പാലിച്ചില്ല. അംഗങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് പറഞ്ഞുവെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ നിലപാട് അല്ല അകത്ത് സ്വീകരിച്ചതെന്നും അന്‍സിബ പറഞ്ഞു. ജനറല്‍ സെക്രട്ടറി തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് രാജിക്ക് നിര്‍ബന്ധിച്ചു. ടിനി ടോമിന്റെ ഭാ?ഗത്ത് നിന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായെന്നും ടിനി ടോമിന്റെ ഭാഷ ശരിയല്ലെന്നും അന്‍സിബ പറഞ്ഞു.
.jpg)

