എസ്‌ഐആറിലൂടെ യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത് രത്തന്‍ ഖേല്‍ക്കര്‍, നിയമനം ദുരൂഹമെന്ന് എം വി ജയരാജന്‍

Election officials who were not given the opportunity to vote should be given another chance: MV Jayarajan

വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ യുഡിഎഫിനൊപ്പം രത്തന്‍ ഖേല്‍ക്കര്‍ കൂട്ടുനിന്നുവെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

രത്തന്‍ ഖേല്‍ക്കറുടെ നിയമനം ദുരൂഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. ബംഗാളില്‍ ബിജെപി സ്വീകരിച്ച നയം തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ബിജെപി -കോണ്‍ഗ്രസ് ബന്ധത്തിന്റെ വിശ്വാസ്യത സുദൃഢമായെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി. എസ്‌ഐആറിലൂടെ യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത് രത്തന്‍ ഖേല്‍ക്കര്‍. അര്‍ഹരെ കൂട്ടത്തോടെ നീക്കം ചെയ്ത്,അനര്‍ഹരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ യുഡിഎഫിനൊപ്പം രത്തന്‍ ഖേല്‍ക്കര്‍ കൂട്ടുനിന്നുവെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

ബി ജെ പി യുമായി അടുപ്പമുള്ള മുഖ്യമന്ത്രിയാണ് സതീശനെന്ന് കുറ്റപ്പെടുത്തിയ എം വി ജയരാജന്‍ വി ഡി സതീശന്റെ ദുരൂഹമായ മംഗലാപുരം സന്ദര്‍ശനവും കൂട്ടിവായിക്കണമെന്നും ചൂണ്ടിക്കാണിച്ചു. കെ സി വേണുഗോപാലിന്റെയും ചെന്നിത്തലയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത് രത്തന്‍ ഖേല്‍ക്കര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നതയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശനം വസ്തുതയാണെന്ന് സമ്മതിച്ച എം വി ജയരാജന്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് നേരെയല്ല വിമര്‍ശനം, അത് മാധ്യമസൃഷ്ടിയാണെന്നും വ്യക്തമാക്കി.

Tags