രത്തന്‍ ഖേല്‍ക്കറുടെ നിയമനം ബംഗാളിലേതിന് സമാനം, ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരുവെന്ന് എം വി ഗോവിന്ദന്‍
മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് ബംഗാളിലേതിന് സമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന് അകത്തുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ട്. ശക്തമായി ന്യായീകരിക്കാനോ എതിര്‍ക്കാനോ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാത്ത കമ്മീഷന്റെ ഭാഗമാണ് രത്തന്‍ ഖേല്‍ക്കര്‍ എന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഡീല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണം. രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തില്‍ ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരും. നിയമനം സംബന്ധിച്ചു രാഹുല്‍ ഗാന്ധിക്കോ കെ സി വേണുഗോപാലിനോ മറുപടിയില്ല. ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. കാര്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
.jpg)

