റസീനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആൾക്കൂട്ട വിചാരണ തന്നെ ;പൊലിസിന് പിഴവില്ലെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ


കണ്ണൂർ : കായലോട് പറമ്പായിയിലെ റസീന മൻസിലിൽ റസീനയെന്ന ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ കാര്യാലയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം.
tRootC1469263">റസീന യുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ഈ കാര്യം വിശദമായി തന്നെയുണ്ട്. ആത്മഹത്യാ കുറിപ്പിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചതിലാണ് അറസ്റ്റ് ചെയ്തത്.യുവതിയുടെ ആൺ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ പിടികൂടിയത് പ്രതികളുടെ കൈയ്യിൽ നിന്നാണ് 'എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ പറമ്പായിയിലെ എസ്.ഡി.പി.ഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂർ യുവാവിനെചോദ്യം ചെയ്തു.

മയ്യിൽ സ്വദേശിയായ ആൺ സുഹൃത്ത് കേസിൽ പ്രതിയല്ല. ഇയാൾക്കെതിരെ നിലവിൽ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അന്വേഷിക്കും. റസീന യുടെ മരണത്തിന് ഇടയാക്കിയ ആൾക്കൂട്ട വിചാരണയിൽ കൂടുതൽപ്പേർ പങ്കെടുത്തിരുന്നോയെന്ന് പിണറായി പൊലിസ് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃമതിയായ റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരുംപറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെയാണ് പിണറായിപൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കിയ ശേഷം തലശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.