പ​ത്തു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബന്ധുവിന് കഠിന തടവും പിഴയും

court

പ​ട്ടാ​മ്പി : പ​ത്തു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ബ​ന്ധു​വി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ​​ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മു​ള​യ​ൻ​കാ​വ് കോ​ഴി​ക്കോ​ട്ടു​തൊ​ടി വി​ജീ​ഷ് കു​മാ​റി​നെ​യാ​ണ് പ​ട്ടാ​മ്പി പോ​ക്സോ കോ​ട​തി ജ​ഡ്ജി രാ​മു ര​മേ​ശ്‌ ച​ന്ദ്ര ഭാ​നു ശി​ക്ഷി​ച്ച​ത്.

പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യാ​യി. വീ​ട്ടി​ൽ വെ​ച്ചും വീ​ടി​ന​ടു​ത്തു​ള്ള റോ​ഡി​ൽ വെ​ച്ചും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ബി. രാ​ജേ​ഷാ​ണ്. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സു​രേ​ഷ് സ​ഹാ​യി​ച്ചു. 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച് 18 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ശ്വ​രി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Tags