പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദലിത് പെൺകുട്ടിക്ക് നേരെ അക്രമം: യുവാവ് അറസ്റ്റിൽ
rape

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ഇ​ട​യ്ക്കാ​ട് ദേ​വ​ഗി​രി ജ​ങ്ഷ​നി​ൽ ലി​തി​ൻ ഭ​വ​നി​ൽ ലി​തി​നെ​യാ​ണ് (31) കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ക്ക​ഴി​ഞ്ഞ 24ന് ​വൈ​കു​ന്നേ​രം ​അ​ഞ്ചോ​ടെ തൊ​ളി​ക്കു​ഴി ഡ്രൈ​വി​ങ്​ സ്കൂ​ളി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ക​ട​ന്നു​പി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കി​ളി​മാ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.
 

Share this story