11 വര്‍ഷം നീണ്ട അകല്‍ച്ച അവസാനിപ്പിച്ച് രേേമശ് ചെന്നിത്തല്ല എന്‍എസ്എസ് ആസ്ഥാനത്തെത്തും
ഇന്ന് നടക്കുന്ന മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
നീണ്ട ഇടവേളക്കു ശേഷം രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത് എത്തും. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തുന്നത്. ഇന്ന് നടക്കുന്ന മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
11 വര്‍ഷത്തെ അകല്‍ച്ചയവസാനിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മന്നം ജയന്തിയിലേക്ക് എന്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.ശിവ?ഗിരി തീര്‍ത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എന്‍ഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്തയുടെ വേദികളിലേയ്ക്കും ചെന്നിത്തല ക്ഷണിക്കപ്പെട്ടു. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീര്‍ അധ്യക്ഷനാകുന്ന സെഷന്‍ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ വാര്‍ഷിക സമ്മേളനത്തിലും മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും. സമ്മേളനത്തിന്റെ ഉദ്ഘാടകനും രമേശ് ചെന്നിത്തലയാണ്. എന്‍എസ്എസ്, എസ്എന്‍ഡിപി, സമസ്ത തുടങ്ങി സമുദായ സംഘടനകളുടെ പിന്തുണയോടെ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനത്തിലേക്കെത്തുമോ എന്നതാണ് ഇനി കാണാനിരിക്കുന്നത്.