ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമാകുന്ന അദാലത്തിന് വലിയ പ്രാധാന്യമുണ്ട്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
Jan 4, 2025, 19:29 IST
കാസർകോട് : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുന്ന, ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമാകുന്ന അദാലത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കന്നപ്പള്ളി പറഞ്ഞു.
ഉപ്പള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന മഞ്ചേശ്വരം താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് മന്ത്രി മാരുടെ നേതൃത്വത്തില്‍ വിഷയങ്ങള്‍ വിശകലനം ചെയ്ത് പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള വേദിയാണിത്. പുതിയതായി സ്വീകരിക്കുന്ന പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പാക്കി നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപേക്ഷകരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.