ഡിസംബർ പകുതിവരെ പെയ്തത് നാലിരട്ടി മഴ
Dec 16, 2024, 20:18 IST
ആലപ്പുഴ: സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴലഭിച്ച മാസമാണ് ഡിസംബർ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഡിസംബറിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് 32 മില്ലിമീറ്റർ. എന്നാൽ, മാസത്തിന്റെ ആദ്യ 14 ദിവസം കഴിഞ്ഞപ്പോൾ ലഭിച്ചത് 128 മില്ലിമീറ്റർ. മാസം മുഴുവൻകൊണ്ടു ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ പകുതിയിൽത്തന്നെ പെയ്തു.
സാധാരണ കൂടുതൽ മഴ ലഭിക്കേണ്ട നവംബറിൽപ്പോലും ഇക്കുറി ലഭിച്ചത് 116 മില്ലിമീറ്ററാണ്.തിരുവനന്തപുരം ഒഴികെയുള്ള എല്ലാം ജില്ലകളിലും ഡിസംബറിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഇപ്പോൾത്തന്നെ ലഭിച്ചു.