വ്യാഴാഴ്ച പെയ്തത് 68 മില്ലിമീറ്റർ മഴ ; ശബരിമലയിൽ ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ

68 mm of rain fell on Thursday; Heavy rains in Sabarimala this year after the beginning of Mandal season
68 mm of rain fell on Thursday; Heavy rains in Sabarimala this year after the beginning of Mandal season

പത്തനംതിട്ട . കനത്ത മഴയിൽ കുളിച്ച് ശബരിമല .ഡിസംബർ 12, 13 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ശബരിമലയിൽ പെയ്തത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. 

വ്യാഴാഴ്ച രാവിലെ 8.30  മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ. ഇത്‌ ഏറ്റവും കൂടിയ മഴയാണ്. ഇതേസമയം നിലയ്ക്കലിൽ രേഖപ്പെടുത്തിയത് 73 മില്ലിമീറ്റർ മഴ. 

വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതേസമയം സമയം നിലയ്ക്കലിൽ 1.6 മില്ലിമീറ്ററും പമ്പയിൽ 12.6 മില്ലിമീറ്ററും മഴ പെയ്തു.  

പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുമായിരുന്നു. 

കനത്ത മഴയെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതകളിൽ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പാതകളിൽ വഴുക്കൽ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാൽ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 3 മണിക്കുള്ള അറിയിപ്പുപ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകൾ പരമാവധി ഉയർത്തി. കൂടാതെ മറ്റ് 5 ഷട്ടറുകൾ കൂടി ഉയർത്തി മാറ്റിവെച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മാറ്റിവെക്കുകയും ചെയ്തു.

Tags