മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട്
Tue, 24 Jan 2023

മത്സ്യബന്ധനത്തിന് തടസ്സമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോരമേഖലകളിലുമാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത.
ഇത് പ്രകാരം രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.