ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയുമാണ് ; പത്മജ വേണുഗോപാൽ

padmaja
padmaja

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മിന്നുംജയത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാട് ജയിച്ചത് രാഹുൽ അല്ലെന്നും ഷാഫി പറമ്പിലും അദ്ദേഹത്തിന്‍റെ വർഗീയതയുമാണെന്നും പത്മജ കുറ്റപ്പെടുത്തി.

‘എവിടെയാണ് യു.ഡി.എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. ബിജെപിയും സ്വയം ഒരു ആത്മ പരിശോധന നടത്തണം. അതുകൊണ്ട് ഒരു തെറ്റുമില്ല’ -പത്മജ ഫേസ്ബുക്കിൽ കുറിച്ചു.

വാശിയേറിയ പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തിൽ 18,715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തിയത്. ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.

Tags