ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്തു ; യാത്രക്കാരനായ 65കാരനെ മര്‍ദ്ദിച്ച കേസില്‍ 17കാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

google news
arrest1

കൊല്ലം അഞ്ചലില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ 65കാരനെ മര്‍ദ്ദിച്ച കേസില്‍ പതിനേഴുകാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവനാണ് (65) മര്‍ദ്ദനമേറ്റത്. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

പുനലൂരില്‍ നിന്നും അഞ്ചലിലേക്കുള്ള ഉപാസന ബസില്‍ വച്ചാണ് യാത്രക്കാരന് ദുരനുഭവമുണ്ടായത്. ഈസ്റ്റ് സ്‌കൂള്‍ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്താന്‍ വാസുദേവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഇത് കേട്ടില്ല.
സ്റ്റോപ്പില്‍ നിന്ന് കുറച്ച് മാറിയാണ് ബസ് നിര്‍ത്തിയത്. ഇത് വാസുദേവന്‍ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Tags