പിവി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ പങ്ക്; ഡ്രൈവര്‍ സിയാദിന് ഇഡി നോട്ടീസ്
Dec 7, 2025, 11:18 IST
മണി ലോണ്ടറിങ് നടത്തി എന്നും ഇഡി കണ്ടെത്തലുണ്ട്.
മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് ഇഡിയുടെ നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. പി വി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ സിയാദിന് നിര്‍ണ്ണായക പങ്കെന്നാണ് ഇഡി കണ്ടെത്തല്‍.
മണി ലോണ്ടറിങ് നടത്തി എന്നും ഇഡി കണ്ടെത്തലുണ്ട്. അന്‍വര്‍ 5 വര്‍ഷം കൊണ്ട് വരുമാനം 14 കോടിയില്‍ നിന്നും 64 കോടിയാക്കിയതിലാണ് ഇഡി അന്വേഷണം. സമ്പത്തിക മാന്ദ്യമുള്ള 5 വര്‍ഷം സ്വത്ത് 5 ഇരട്ടി ആയതില്‍ ഇഡിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ബിനാമികളിലേക്കും പണം നല്‍കിയവരിലേക്കും അന്വേഷണമെത്തുന്നുണ്ട്.
tRootC1469263">അന്‍വറിനും ഇന്നലെ ഇഡി നോട്ടീസ് നോട്ടീസ് കിട്ടിയിരുന്നു.
.jpg)

