പുന്നത്തൂർ ആനക്കോട്ടയിൽ സുഖചികിത്സയ്ക്ക് തുടക്കം


തൃശ്ശൂര്‍: ഗജരാജ പ്രതാപികൾക്കിനി ഇനി സുഖവാസക്കാലം.ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയില്‍ സുഖചികിത്സ തുടങ്ങുകയാണ്. ആനക്കോട്ടയിലെ തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം കൂടിയാണിത്. ആനകളുടെ ശരീരപുഷ്ടിക്കും ഓജസിനും തിരുവാതിരഞാറ്റുവേലയിലും കര്‍ക്കടകത്തിലും സുഖചികിത്സ തുടരും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും തേച്ചുകുളിയുമൊക്കെയായി സുഖചികിത്സ ഒരുമാസം നീളും.
tRootC1469263">കൊമ്പന്‍ വിനായകന് മരുന്നുരുള നല്‍കി സുഖചികിത്സയുടെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അധ്യക്ഷനായി. എന്‍.കെ. അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജാ സുധന്‍, ഭരണസമിതിയംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
