ന്യൂനപക്ഷവിഭാഗം യുവജനങ്ങൾക്ക് സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം ; അപേക്ഷ ക്ഷണിച്ചു.

psc
psc

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനു സമീപമുള്ള നിസാ സെന്റർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലനകേന്ദ്രത്തിൽ, ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷാപരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

tRootC1469263">

ഉദ്യോഗാർഥികൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 18 വയസ് തികഞ്ഞവരും എസ്എസ്എൽസിയോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം പരിശീലനകേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 8157869282, 8075989415, 9495093930, 0477-2252869.
 

Tags