വീട്ടിലേക്ക് വെള്ളം വീഴുന്നത് ചോദ്യം ചെയ്തതിന്റെ വിരോധം: തൃശൂരിൽ അയല്‍വാസിയെ ആക്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും
തൃശൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നാലു വര്‍ഷവും മൂന്നുമാസവും കഠിനതടവും 12,000 രൂപ പിഴയും ശിക്ഷ. വടക്കഞ്ചേരി കിഴക്കേപാളയം സ്വദേശികളായ ശശി, സന്തോഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സുജയമ്മ ശിക്ഷ വിധിച്ചു.
tRootC1469263">2020 ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ വീട്ടില്‍ നിന്ന് അയല്‍വാസിയായ സരസുവിന്റെ (53) വീട്ടിലേക്ക് വെള്ളം വീഴുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ പ്രതികള്‍ ഓടു കൊണ്ട് സരസുവിന്റെ തലയിലടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. വടക്കഞ്ചേരി എസ്.ഐ ആയിരുന്ന എ. അജീഷ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ എസ്. സിദ്ധാര്‍ഥന്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടി സി.പി.ഒ പി.ജെ. സുഭാഷ് ഏകോപിപ്പിച്ചു.
.jpg)

