മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ; കലാനിധി മാരന് വക്കീല്‍ നോട്ടീസ് അയച്ച് ദയാനിധി


കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം.
മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം.
പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ സ്വന്തമാക്കിയതെന്നും ഈ ഇടപാടുകള്‍ കള്ളപ്പണനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.
tRootC1469263">
2003ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണമെന്നും ദയാനിധി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കും. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നും ദയാനിധി പറയുന്നു.