വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് നാളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും

priyanka gandhi
priyanka gandhi

വയനാട്: പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി, പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ വീടും സന്ദര്‍ശിക്കും.

വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Tags