ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്
priyanka gandhi

ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി.

Share this story