അടൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

accident 1
accident 1

അടൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച്  ഒട്ടേറെ പേർക്ക് പരിക്ക്. അടൂർ കായംകുളം റോഡിൽ ആദിക്കാട്ടുകുളങ്ങരയിൽ ആണ് അപകടം. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ ഹരിശ്രീ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ അടൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Tags