ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു


പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് പിന്നാലെയാണ് സാധാരണ ഗതിയില്‍ ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിക്കുക.
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതിനാല്‍ ഏജന്റുമാര്‍ പ്രതിഷേധത്തിലാണ്. ഈ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തി വെച്ചത്.
പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് പിന്നാലെയാണ് സാധാരണ ഗതിയില്‍ ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിക്കുക. എന്നാല്‍ പൂജാ ബമ്പര്‍ നറുക്കെടുപ്പിന്റെ ഫലം പുറത്ത് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടില്ല.
നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം. പ്രതിക്ഷേധം കണക്കിലെടുത്ത് സമ്മാന ഘടനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.