കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസില്‍ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജി.ജെ.ഷൈജുവിനെ സസ്പെന്‍ഡ് ചെയ്തു.ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. നടപടിക്ക് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു.
. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു.
ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമക്കാനും പ്രില്‍സിപ്പല്‍ ഡോ.ജി.ജെ. ഷൈജു കൂട്ടുനിന്നു എന്ന് സിന്‍ഡിക്കേറ്റ് കണ്ടെത്തിയിരുന്നു.സര്‍വകലാശാലയെ തെറ്റായ വിവരം ധരിപ്പിച്ചത് പ്രിന്‍സിപ്പില്‍ എന്നും സിന്‍ഡിക്കേറ്റ് കണ്ടെത്തി.
കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ പൊലീസ് ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്.