ഏറ്റുമാനൂരില്‍ പൊലീസുകാരന്റെ മരണം ; നെഞ്ചിലേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

dead
dead

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്.

ഏറ്റുമാനൂരില്‍ വഴിയരികിലെ കടയിലുണ്ടായ സംഘര്‍ഷത്തില്‍ നെഞ്ചിലേറ്റ പരിക്കാണ് പൊലീസുകാരന്‍ മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ശ്വാസകോശത്തില്‍ ആന്തരിക രക്തസ്രാവവും ഉണ്ടായതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം മാഞ്ഞൂരെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. പൊലീസുകാരനെ കൊലപ്പെടുത്തിയ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എംസി റോഡില്‍ തെള്ളകത്ത് രാത്രി 12 മണിയോടെയായിരുന്നു സംഭവം.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജ് കടയിലെത്തി കട ഉടമയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിനിടയിലാണ് കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൊലീസുകാരന്‍ ശ്യാമപ്രസാദ് കടയിലെത്തിയത്. സംഘര്‍ഷത്തിനിടെ പൊലീസുകാരനെ കണ്ട് പ്രകോപിതനായ പ്രതി ശ്യാമപ്രസാദിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നിലത്തുവീണ പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുകയും, മര്‍ദ്ദിക്കുകയും ചെയ്യുകയുമായിരുന്നു.

Tags