മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കി; അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം
Dec 16, 2024, 10:19 IST


മലപ്പുറം: പൊലീസുകാരൻ അരീക്കോട് ക്യാമ്പിൽ ആത്മഹത്യ ചെയ്തത് അവധി നൽകാത്തതിലെ മനോവിഷമത്തെ തുടർന്നെന്ന് ആരോപണം. വയനാട് കോട്ടത്തറ സ്വദേശി വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടക്കും. സ്വയം നിറയൊഴിച്ചാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് ആത്മഹത്യ ചെയ്തത്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. രാത്രി 9.19 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയിൽ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.