നവീൻ ബാബുവിൻ്റെ മരണം: വ്യാജ പ്രചാരണത്തിൽ പൊലിസ് കേസെടുത്തു
Updated: Dec 13, 2024, 12:29 IST


കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയിൽ ഓൺലൈൻ - ഫെയ്സ്ബുക്ക് പേജിനെതിരെ കേസെടുത്തു. ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
'പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാരൻ. നവീൻ ബാബുവിൻ്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകമ്പം' എന്ന പേരിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. കണ്ണൂർ ടൗൺ എസ്.ഐയുടെ പരാതിയിലാണ് കേസെടുത്തത്.