വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

case
പെൺകുട്ടിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മിൽ തർക്കമായി.

തിരുവനന്തപുരം:  സമൂഹിക മാധ്യമം വഴി  പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാരോട് മാറാടി ജിജി ഭവനിൽ ലിജിൻ (24) ആണ് പിടിയിലായത്.

പെൺകുട്ടിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് പെൺകുട്ടിയെ ലിജിൻ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ പോയെങ്കിലും പെൺകുട്ടി യുവാവിൻറെ വീടിന് സമീപത്ത് തിരിച്ചെത്തി.

തുടർന്ന് പെൺകുട്ടി സമീപവാസികളോട് ലിജിൻറെ വീട് അന്വേഷിച്ചു. അപരിചിതയായ പെൺകുട്ടി യുവാവിൻറെ വീടന്വേഷിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോൾ കുട്ടി തൃപ്തികരമല്ലാത്ത മറുപടിയാണ് നൽകിയത്.

ഇതേ തുടർന്ന് നാട്ടുകാർ ജനപ്രതിനിധിയെ വിളിച്ച് വരുത്തുകയും പെൺകുട്ടിയെ പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Share this story