പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 15
Nov 24, 2025, 19:39 IST
പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്കുള്ള 2025-26 വര്‍ഷത്തെ പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ ആവുക. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഡിസംബര്‍ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങൾക്ക് 04972700069 എന്ന നമ്പറിൽ ബന്ധപ്പെടുക.
tRootC1469263">.jpg)


