പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

v sivankutty

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മീഷന്‍ അംഗങ്ങളായ ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍, മലപ്പുറം ആര്‍ഡിഡി ഡോ. പിഎം അനില്‍ എന്നിവര്‍ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.

Tags