പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ

sivan kutty

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക മുഖ്യമന്ത്രിയോട് കൂടി ആലോചിച്ച ശേഷമായിരിക്കും.

മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി ജൂണ്‍ 25ന് വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോ?ഗിച്ചത്. 15 വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു യോ?ഗത്തില്‍ പങ്കെടുത്തത്.

Tags