പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ പരിശോധന ഇന്ന് പൂര്‍ത്തിയാവും

school

സംസ്ഥാനത്ത് നിലനില്‍ക്കുന്ന സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ സ്‌കൂളുകളിലെ പരിശോധന ഇന്ന് പൂര്‍ത്തിയാവും. ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാറും മലപ്പുറം അര്‍ഡിഡി ഡോ പി എം അനിലുമാണ് സ്‌കൂളുകളില്‍ സന്ദര്‍ശനം തുടരുന്നത്.

പരിമിതികള്‍ കണ്ടെത്തിയ സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ടോടെ ജില്ലയില്‍ കുറവുള്ള പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. അതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

 ഇത്തവണ 4,65,960 പേരാണ് പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിച്ചത്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറില്‍ ആകെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാലും മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. 

Tags