പ്ലസ് വണ്‍: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് മുതല്‍

school

ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍. രാവിലെ മുതല്‍ നാളെ വൈകിട്ട് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.  അപേക്ഷകര്‍ക്ക് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന പോര്‍ട്ടലായ (https://hscap.kerala.gov.in/) വഴി അലോട്‌മെന്റ് നില പരിശോധിക്കാം. 

പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.

Tags