പടിയൂര്‍ പൂവം കടവില്‍ വിദ്യാര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം കെ. സുധാകരന്‍ എം.പി സന്ദര്‍ശിച്ചു

padiyoor

ഇരിക്കൂര്‍: രണ്ടു വിദ്യാര്‍ത്ഥിനികള്‍ അപകടത്തില്‍പ്പെട്ട   ഇരിക്കൂര്‍ പടിയൂര്‍ പൂവം കടവില്‍ കെ.സുധാകരന്‍ എം.പി സന്ദര്‍ശിച്ചുഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതിനിടെയാണ് കെ.സുധാകരന്‍ എം.പി സ്ഥലത്തെത്തിയത്

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥിനികളെ    കാണാതായത് നാടിനെ നടുക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ ചെയ്യുന്ന കനത്ത മഴയും പുഴയിലെ അതിശക്തമായ ഒഴുക്കും അതിജീവിച്ചു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21 എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് സംഭവം ഷെഫീഖാണ് ഷഹര്‍ബാനയുടെ ഭര്‍ത്താവ്. 

കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠി നിയായ ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. 
കാലവര്‍ഷം ശക്തി പ്രാപിക്കുകയും ദുരന്തങ്ങളും അപകട മരണങ്ങളും കൂടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു രൂപീകൃതമായ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈ എടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു.

മഴ വെള്ളപ്പാച്ചലില്‍ പൂനെയില്‍ മനുഷ്യജീവനുകള്‍ ഒലിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ജില്ലയിലെ പടിയൂരില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ പുഴയിലിറങ്ങി അപകടത്തില്‍ പെട്ട വാര്‍ത്ത വരുന്നത്. രണ്ട് ദിവസം മുമ്പാണ് മാച്ചേരിയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരണപ്പെട്ടത്. കേവലം രണ്ടാഴ്ച മുമ്പാണ് പാവന്നൂര്‍ കടവില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ വീണ് മരിച്ചത്. ദിനേനയെന്നോണം നടുക്കുന്ന അപകട മരണങ്ങളുടെ വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളിലും വിദ്യാര്‍ത്ഥികളിലും കൃത്യമായ ബോധവത്കരണം നടത്തണം. അതിന് സ്‌കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പടിയൂരില്‍ വിദ്യാര്‍ത്ഥിനികള്‍ അപകടത്തില്‍ പെട്ട സ്ഥലം അബ്ദുല്‍ കരീം ചേലേരി സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടരി സി.കെ. മുഹമ്മദ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമ എന്നിവരും കൂടെയുണ്ടായിരുന്നു.

Tags