പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പി ബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

Fully accepting the will of the people: Election defeat should not be the last straw for either the LDF or the CPM: Pinarayi Vijayan

നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നും വിമര്‍ശനമുണ്ട്.

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നും വിമര്‍ശനമുണ്ട്.

പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണം. സര്‍ഗാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Tags