ശബരിമലയിൽ ഫ്ലൈ ഓവറിൽ നിന്നും ചാടിയ തീർത്ഥാടകന് ഗുരുതര പരിക്ക്
Dec 16, 2024, 21:39 IST
ശബരിമല : സന്നിധാനത്ത് ഫ്ലൈ ഓവറിൽ നിന്നും ചാടിയ തീർത്ഥാടകന് ഗുരുതര പരിക്ക്. കർണാടക കനകപുര രാമ നഗർ സ്വദേശി കുമാർ ( 40) ആണ് പരിക്കേറ്റത്. സന്നിധാനത്ത് നിന്നും മാളികപ്പുറത്തേക്ക് പോകുന്ന ഫ്ലൈ ഓവറിൽ നിന്നും ഇയാൾ താഴേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
ശരീരത്തിൽ ആകമാനം ഗുരുതര പരിക്കേറ്റ നിലയിൽ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കുമാർ എന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.