ശബരിമല നിലയ്ക്കലിൽ പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി തീർത്ഥാടകന് ദാരുണന്ത്യം

Pilgrim dies after bus reverses at Sabarimala stop
Pilgrim dies after bus reverses at Sabarimala stop

ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു...

ശബരിമല : പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ പുന്നപ്പാക്കം വെങ്കൽ ഗോപിനാഥ് ( 25 ) ആണ് മരിച്ചത്. 

നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഏരിയയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. 

ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Tags